Times Kerala

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

 
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 2019ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് ഭര്‍ത്താവിന് ആദവ് അര്‍പ്പിച്ചു കൊണ്ട് ഇന്ത്യൻ സേനയുടെ ഭാഗമായതു. വിവാഹം കഴിഞ്ഞ് 9 മാസം മാത്രം പിന്നിട്ടപ്പോഴാണ് മേജര്‍ ധൗണ്ഡിയാല്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. പിന്നീട് ശൗര്യ ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നികിത കൗൾ സൈന്യത്തിന്റെ ഭാഗമായ വാർത്ത പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വി‌റ്റർ പേജിലൂടെയാണ് പുറത്തുവിട്ടത്.സർവീസസ് സെലക്ഷൻ ബോർഡ് പരീക്ഷ പാസായ നികിത വൈകാതെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ട്രെയിനിംഗ് പൂർത്തിയാക്കി ഇന്ന് സൈന്യത്തിൽ ലെഫ്‌റ്റനന്റായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

Related Topics

Share this story