Times Kerala

കോവിഡ് വ്യാപനം; ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ

 
കോവിഡ് വ്യാപനം;  ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ

തൃശ്ശൂര്‍: ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ  നിരാഹാരത്തിൽ. അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ് തുറക്കാത്തത്  ജില്ലാ കളക്ടറുടെ പിടിവാശി മൂലമെന്നാണ് വ്യാപാരികളുടെ   ആരോപണം.

 മാർക്കറ്റ് തുറന്ന് കൊടുക്കുന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന്  ജില്ല കളക്ടര്‍ അറിയിച്ചു .

പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ്  ശക്തൻ മാര്‍ക്കറ്റില്‍ ഉള്ളത്.1300 തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു. ലോക്ഡൗണ്‍  ആരംഭിക്കുന്നതിന്  മുമ്പേ ശക്തൻ മാര്‍ക്കറ്റ് അടച്ചിരുന്നു.

Related Topics

Share this story