Times Kerala

ഏഷ്യാനെറ്റിൽ ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8

 
ഏഷ്യാനെറ്റിൽ ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8

മലയാളി മനസ്സുകളിൽ ആസ്വാദനത്തിന്റെ പുത്തൻ വസന്തങ്ങൾ തീർത്ത യുവഗായകരുടെ അതുല്യപ്രകടനങ്ങളുമായി ” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിച്ച , തങ്ങളുടെ പ്രിയഗായകരുടെ മികച്ച പ്രകടനങ്ങൾ വീണ്ടും കാണാൻ ഏഷ്യാനെറ്റ് അവസരമൊരുക്കുന്നു . പ്രതിഭയുടെ പത്തരമേറ്റിന്റെ തിളക്കവും മികവുറ്റ നല്ല നിമിഷങ്ങളുമായി
” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Related Topics

Share this story