Times Kerala

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ സംഭവം; വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി

 
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ സംഭവം; വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി

കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ  വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി. യുഡിഎഫ് നിശ്ചയിച്ച്  80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കുന്നതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ലീഗിന് വഴങ്ങിയാണ് യുഡിഎഫ് അനുപാതം നടപ്പാക്കിയതെന്നും വ്യക്‌തമാക്കി . കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം അറിയിച്ചു .

ഇന്നലെയാണ്  സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി  റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി  കണ്ടെത്തി.

Related Topics

Share this story