Times Kerala

ബെഡ്‌റൂമിൽ പങ്കാളി ഈ മൂന്ന് അടയാളങ്ങൾ കാണിക്കുന്നുണ്ടോ ? സൂക്ഷിക്കുക ! നിങ്ങളുടെ ദാമ്പത്യ ജീവിത അപകടത്തിലാണ് !!

 
ബെഡ്‌റൂമിൽ പങ്കാളി ഈ മൂന്ന് അടയാളങ്ങൾ കാണിക്കുന്നുണ്ടോ ? സൂക്ഷിക്കുക ! നിങ്ങളുടെ ദാമ്പത്യ ജീവിത അപകടത്തിലാണ് !!

വിവാഹമെന്നത് പരസ്പരം ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും സ്േനഹിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ മാനസിക പക്വതയോടെ ഒന്നിക്കുന്ന സന്ദർഭമാണ്. എന്നാൽ, ആത്മാർഥതയില്ലാത്ത, ക്ഷണികമായ, ഭാവപ്രകടനങ്ങൾ അത്ര തന്നെ ക്ഷണികമായ ബന്ധങ്ങളേ തിരിച്ചുതരൂ എന്ന് മറക്കരുത്. ഈ മൂന്നുകാര്യങ്ങൾ നിങ്ങളുടെ കിടപ്പറയിൽ സംഭവിച്ചു തുടങ്ങിയാൽ മനസ്സിലാക്കുക, നിങ്ങളുടെ വിവാഹ ജീവിതം അപകടത്തിലേക്കാണ് നീങ്ങുന്നത്. എത്രയും വേഗം പരിഹാരം കണ്ടെത്തിയേ മതിയാവൂ.33ലൈംഗികബന്ധം ഇല്ലാതിരിക്കുക/ ചുംബനം പോലും ഇല്ലാതിരിക്കുക.

ലൈംഗികബന്ധം വിവാഹജീവിതത്തിലെ അടിത്തറയാണ്. പങ്കാളിക്ക് അത് മനഃപൂർവ്വം നിഷേധിക്കുന്നത് ക്രൂരതയാണ്. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് ലൈംഗികബന്ധം നിഷേധിക്കുകയോ താല്പര്യം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്‌താൽ അത് ഒരു അടയാളമാണ്. അവരുടെ മനസ്സിൽ നിന്നും നിങ്ങൾ പടിയിറങ്ങാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ അടയാളം. തീർച്ചയായും എല്ലാവരും തിരക്കുള്ളവരാണ്. കുട്ടികളുടെ പഠനം, ജീവിത ടെൻഷനുകൾ അങ്ങിനെ എന്തെല്ലാം. എന്നാൽ, കിടപ്പറയിൽ, സെക്സ് ഇല്ലെങ്കിൽ പോലും സ്‌നേഹപൂർവമായ ഒരു ചുംബനം ഇല്ലാതായാൽ പോലും സൂക്ഷിക്കണം.44മുഖം തരാതെ നടക്കുക

നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പറയാനായി പങ്കാളിയുടെ അടുത്തെത്തുന്നു എന്ന് കരുതുക. അപ്പോൾ അവർ മുഖം തിരിക്കുന്നെങ്കിൽ അതും നിങ്ങൾ അകലുന്നതിന്റെ സൂചനയാണ്. നിങ്ങളൂടെ സംസാരിക്കാൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നർത്ഥം. ചെറിയ വഴക്കൊക്കെയായി മിണ്ടാതിരിക്കുമ്പോഴത്തെ കാര്യമല്ല, തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണം.

സെക്സ്/സ്നേഹം ഒരു കടമയായി കരുതുക

എന്തുകാര്യവും ഉള്ളിൽ നിന്നും വരുമ്പോൾ മാത്രമേ അതിനു ആസ്വാദ്യത ഉണ്ടാവൂ. നിങ്ങൾ സെക്സിനായി ചെല്ലുമ്പോൾ തന്നെ പങ്കാളി ഒന്നും മിണ്ടാതെ അനുസരിക്കുന്നോ ? അതും ഒരു ദുസൂചനയാണ്. കാരണം അവർ അതിനെ നിങ്ങളോടുള്ള വെറും കടമ തീർക്കലായി മാത്രം കാണുന്നു എന്നാണു അതിനർത്ഥം.

കുടുംബ ജീവിതത്തില്‍ പ്രവേശിക്കുന്നതോടുകൂടി സ്ത്രീയും പുരുഷനും ഒരു പുതിയ ലോകത്തെക്കാണു പ്രവേശിക്കുന്നത്. അവിടെ നിങ്ങള്‍ പ്രകടിപ്പിക്കേണ്ടത് , പുതിയ ഒരു കമ്പനിയില്‍ , പരിചയമില്ലാത്ത ദേശത്ത് പുതിയ ജോലിക്ക് പ്രവേശിക്കുമ്പോള്‍ , ഉണ്ടാകുന്ന പരിഭ്രമത്തില്‍ നിന്ന് ഉരുത്തിരിയുന്ന നിങ്ങളുടെ പക്വത , അതില്‍ നിന്നും നിങ്ങളുടെ സഹപ്രവര്ത്തനകരോട് ഉണ്ടാകുന്ന സൌഹൃദവ്വും സ്‌നേഹവും , അതിനു ഒരു വലിയ പക്വതയുടെ പതിന്‍മാറ്റ് ഗുണമുണ്ട്. ഈ പക്വതയാണ് കുടുംബ ജീവിതത്തില്‍ വേണ്ടത്.

Related Topics

Share this story