Times Kerala

അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി യോഗി ആദിത്യനാഥ്

 
അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി യോഗി ആദിത്യനാഥ്

ലഖ്നൗ: അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് സ്വയം വിരമിക്കാനും ഇല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കുമെന്നും യോഗി മുന്നറിയിപ്പ് നല്‍കി . സെക്രട്ടറിയേറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ ജീവനക്കാരുടെ ജോലിയിലുള്ള പ്രകടനം വിശകലനം ചെയ്ത മുഖ്യമന്ത്രി ഈ സര്‍ക്കാരില്‍ അഴിമതിക്കാര്‍ക്കും ജോലി ചെയ്യാത്തവര്‍ക്കും സ്ഥാനമില്ലെന്ന് വ്യക്തമാക്കി.

കൈക്കൂലിക്കിടെ കാമറയില്‍ കുടുങ്ങുകയും അറസ്റ്റിലാവുകയും ചെയ്ത മൂന്ന് പ്രൈവറ്റ് സെക്രട്ടറിമാരെക്കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഇത്തരം പ്രവൃത്തികളോട് തനിക്ക് ഒരു രീതിയിലും സഹിഷ്ണുതയുണ്ടാവില്ലെന്നും യോഗി ഓര്‍മ്മിപ്പിച്ചു. അഴിമതി ആരോപണം നേരിടുന്ന 15 നികുതി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് അഴിമതിക്കാര്‍ക്കെതിരെ യോഗിയും നിലപാടെടുത്തത്.

Related Topics

Share this story