Times Kerala

ലക്ഷദ്വീപിൽ  ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റം ;ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റർ

 
ലക്ഷദ്വീപിൽ  ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റം ;ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റർ

കൊച്ചി :   ലക്ഷദ്വീപിൽ   ഫിഷറീസ് വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റർ . 39 ഉദ്യോഗസ്ഥരെയാണ്  സ്ഥലം മാറ്റുന്നത് . ഇവരെ വ്യത്യസ്ത ദ്വീപുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നടപടി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിരിക്കുന്നു .കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചിരുന്നു. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയായിരുന്നു  പുതിയ  നടപടി.

Related Topics

Share this story