Times Kerala

ആമസോണ്‍ ഡോട്ട് എ.ഇ വിപണി തുറന്നു; ലക്‌ഷ്യം കയറ്റുമതി വർദ്ധിപ്പിക്കൽ 

 
ആമസോണ്‍ ഡോട്ട് എ.ഇ വിപണി തുറന്നു; ലക്‌ഷ്യം കയറ്റുമതി വർദ്ധിപ്പിക്കൽ 

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ വിപണന കമ്ബനിയായ ആമസോണിന്റെ യു.എ.ഇ. വിപണിയായ ആമസോണ്‍ ഡോട്ട് എ.ഇ. പ്രവര്‍ത്തനമാരംഭിച്ചു . ഇന്ത്യയില്‍നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി 500 കോടി ഡോളര്‍ ആയി വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ആമസോണ്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.ആമസോണും സൂക്കും ചേര്‍ന്നാണ് യു.എ.ഇ.യിലെ ഉപഭോക്താക്കള്‍ക്കായി പുതിയ വിപണി തുറന്നത്.

ഇതോടെ ഇന്ത്യയില്‍ നിന്നുള്ള ചെറുകിട-ഇടത്തരം ഉത്പാദകര്‍ക്കോ ബ്രാന്‍ഡുകള്‍ക്കോ അവരുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഉത്‌പന്നങ്ങള്‍ എമിറേറ്റ്‌സ് രാജ്യങ്ങളില്‍ വന്‍ തോതില്‍ വിറ്റഴിക്കാം . ഒപ്പം ആമസോണ്‍ വഴി വിപണനം നടത്തുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഉത്‌പന്നങ്ങള്‍ക്ക് 180 രാജ്യങ്ങളിലെ 12 ആമസോണ്‍ വിപണികളിലൂടെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്താനാകും.

Related Topics

Share this story