Times Kerala

ടിക് ടോക്ക് ചലഞ്ച് ;12 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 
ടിക് ടോക്ക് ചലഞ്ച് ;12 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോട്ട(രാജസ്ഥാന്‍): രാജസ്ഥാനിലെ കോട്ട മേഖലയില്‍ ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ 12 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗല്യസൂത്രവും കൈയ്യില്‍ വളകളുമിട്ട നിലയിലായിരുന്നു കുട്ടി. കട്ടിയുള്ള ലോഹമാലയും കഴുത്തില്‍ ചുറ്റിയിരുന്നു. ഈ ലോഹമാല ഉപയോഗിച്ചാണ് കുട്ടി ജീവനൊടുക്കിയത്.

കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീട്ടിലെ കുളിമുറിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു .ടിക് ടോക്ക് ചലഞ്ചിന്റെ പശ്ചാത്തലത്തിലാണ് മംഗല്യസൂത്രവും വളകളുമണിഞ്ഞ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാത്രി മുഴുവന്‍ ടിക് ടോക്കില്‍ മുഴുകിയിരുന്നതായി കുട്ടിയുടെ പിതാവ് പ്രതികരിച്ചു .

Related Topics

Share this story