Times Kerala

പൃഥിരാജ് പറയുന്നത് പോഴത്തരം; ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രതികരണത്തിന് എതിരെ അബ്ദുള്ളക്കുട്ടി

 
പൃഥിരാജ് പറയുന്നത് പോഴത്തരം; ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രതികരണത്തിന് എതിരെ അബ്ദുള്ളക്കുട്ടി

നടന്‍ പൃഥ്വിരാജിന്റെ ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ടുള്ള പ്രതികരണത്തിന് വിമര്‍ശനവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി.
“ഒരു സിനിമ എടുത്തു എന്നല്ലാതെ നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത്. ലക്ഷദ്വീപുമായി ബന്ധപ്പെട്ട് പൃഥിരാജ് പറയുന്നത് പോഴത്തരമാണ്. കേരളത്തില്‍ നിന്നു കൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ്” എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു
സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുകയാണ്.
സണ്ണി വെയ്ന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലാം ബാപ്പു, മണികണ്ഠന്‍ ആചാരി തുടങ്ങി മലയാള സിനിമലോകത്തെ പലരും ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

Related Topics

Share this story