Times Kerala

258 പേരുടെ ജീവനെടുത്ത ശ്രീലങ്കന്‍ സ്ഫോടനം; 9 പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി

 
258 പേരുടെ ജീവനെടുത്ത ശ്രീലങ്കന്‍ സ്ഫോടനം; 9 പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി

കൊളംബോ: 258 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുടെ പേരില്‍ 9 പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി അന്വേഷണത്തിന് ഉത്തരവിട്ടു. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പു ലഭിച്ചിട്ടും സത്വര നടപടിയെടുത്തില്ല എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആക്രമണ സാധ്യതയെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തുവന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് ഈ ആക്രമണം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

Related Topics

Share this story