Times Kerala

എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി എന്‍.ചന്ദ്രബാബു നായിഡു

 
എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി എന്‍.ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ
പ്രതികരണവുമായി മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍.ചന്ദ്രബാബു നായിഡു. ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ തനിക്കോ പാര്‍ട്ടിക്കോ പുതിയതല്ലെന്നും ടി.ഡി.പി മരിച്ചുവെന്ന് നേരത്തെ പലരും പറഞ്ഞിട്ടും ഞങ്ങള്‍ തിരിച്ചെത്തിയെന്നും ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിച്ചു.

‘ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ തനിക്കോ പാര്‍ട്ടിക്കോ പുതിയതല്ല.ടി.ഡി.പി ഒരു അടച്ച അധ്യായമാണെന്ന് പലരും പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കുകയാണെന്നും അത് പോയി സംസ്‌ക്കരിക്കൂവെന്നും പലരും പറഞ്ഞു. പക്ഷെ ഞങ്ങള്‍ ഒരിക്കലും കൈവിട്ടില്ല. ‘

തന്റെ ജീവിതകാലം മുഴുവന്‍ ആളുകളുടെ നന്മയ്ക്ക് വേണ്ടി പോരാടിയെന്നും അധികാരത്തിലിക്കുമ്ബോഴും അല്ലെങ്കിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.ടി.ഡി.പിയുടെ എം.പിമാര്‍ ഇന്ന് ബി.ജെ.പിയില്‍ ചേരുന്നത് ആന്ധ്രപ്രദേശിന്റെ അവകാശങ്ങള്‍ക്കായുള്ള എന്റെ പോരാട്ടത്തിന്റെ ഫലമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നെന്നും ട്വിറ്ററില്‍ കുറിച്ചു.

Related Topics

Share this story