Times Kerala

സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചത് ചെയ്യാത്ത കുറ്റത്തിന് ;പിന്തുണയുമായി ഭാര്യ

 
സഞ്ജീവ് ഭട്ടിനെ ശിക്ഷിച്ചത് ചെയ്യാത്ത കുറ്റത്തിന് ;പിന്തുണയുമായി ഭാര്യ

അഹമ്മദാബാദ്: ചെയ്യാത്ത കുറ്റത്തിനാണ് ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് വിധിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ശ്വേതയുടെ പ്രതികരണം. സഞ്ജീവിനെതിരെ നടന്നത് പ്രതികാരനടപടിയാണെന്നും ഐ.പി.എസ് അസോസിയേഷന്‍ സഹായിച്ചില്ലെന്നും ശ്വേത പറയുന്നു.

ചെയ്യാത്ത കുറ്റത്തിനാണ് ഇന്ന് സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിന് വേണ്ടി പിന്തുണയുമായെത്തിയ നിങ്ങളോടൊരു കാര്യം. നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്കാശ്വാസവും പ്രോത്സാഹനവുമാണ്. പക്ഷേ, പ്രവൃത്തിയിലില്ലാത്ത വാക്കുകള്‍ക്ക് വലിയ വിലയില്ല. രാജ്യത്തെ ശുഷ്‌കാന്തിയോടെ സേവിച്ചതിന് നീതിയുടെ അസംബന്ധനാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടു കൊടുക്കാനനുവദിച്ചാല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.’-ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.

Related Topics

Share this story