Times Kerala

തലസ്ഥാനത്തെ രാഷ്ട്രീയ അക്രമം: മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

 

തിരുവനന്തപുരം: അസാധാരണമായ രാഷ്ട്രീയ നീക്കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും ഗവർണർ പി. സദാശിവം രാജ്ഭവനിലേക്കു വിളിച്ചുവരുത്തി. അക്രമ രാഷ്ട്രീയത്തെത്തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങൾ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയും, അക്രമത്തിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഗവർണറുടെ നടപടി. കുറ്റവാളികളെ കർശനമായി നേരിടുമെന്നു മുഖ്യമന്ത്രി അറിയിച്ചതായി അദ്ദേഹം ട്വിറ്റർ സന്ദേശത്തിലൂടെ വെളിപ്പെടുത്തി. തുടർന്ന്, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി രാജ്ഭവൻ പത്രക്കുറിപ്പും പുറത്തിറക്കി.

Related Topics

Share this story