Times Kerala

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; വി.ഡി സതീശന് മുൻതൂക്കമെന്ന് റിപ്പോർട്ട്

 
പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും; വി.ഡി സതീശന് മുൻതൂക്കമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. വി.ഡി സതീശൻ്റെ പേരിനാണ് മുൻതൂക്കമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ എംഎൽഎമാർ ഉൾപ്പടെ ഭൂരിപക്ഷം എംഎൽഎമാരുടെയും സതീശനെയാണ് പിന്തുണക്കുന്നത്. അതേ സമയം ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള ചില മുതിർന്ന നേതാക്കളുടെ പിന്തുണ രമേശ് ചെന്നിത്തലക്കുമുണ്ട്. ചെന്നിത്തലയ്ക്കായി ഇവർ സമ്മർദം ശക്തമാക്കിയിട്ടുള്ളതായാണ് റിപ്പോർട്ട്. വിഷയത്തിൽ ഹൈക്കമാൻ്റാണ് അന്തിമ തീരുമാനം എടുക്കുക.

Related Topics

Share this story