Times Kerala

ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് 29 വകുപ്പുകള്‍ കൂടി; മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചു വിജ്ഞാപനമിറങ്ങി

 
ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് 29 വകുപ്പുകള്‍ കൂടി; മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചു വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചു വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ നൽകി. പരിസ്ഥിതിയും പ്രവാസികാര്യവും മുഖ്യമന്ത്രിക്ക് തന്നെയാണ്. വി അബ്‌ദുറഹ്‌മാന്‌ കായികവും ഒപ്പം റെയിൽവേയും ലഭിച്ചു.സജി ചെറിയാൻ ഫിഷെറീസ്,സാംസ്കാരികത്തിന് പുറമെ യുവജനകാര്യവും നൽകി. വീണ ജോർജിന് ആരോഗ്യത്തിന് പുറമെ വനിതാ-ശിശുക്ഷേമ വകുപ്പ് ലഭിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലിന് ലീഗൽ മെട്രോളജിയും നൽകി.

മന്ത്രിമാരും വകുപ്പുകളും..

കെ രാജൻ – റവന്യു, സർവേ, ലാൻഡ് റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം

റോഷി അഗസ്റ്റിൻ – ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

കെ കൃഷ്‌ണൻകുട്ടി – വൈദ്യുതി

എ കെ ശശീന്ദ്രൻ – വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്‌തു വകുപ്പുകൾ

അഡ്വ ആൻറണി രാജു – റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

വി അബ്‌ദു റഹ്‌മാൻ – കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

ജി ആർ അനിൽ – ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

കെ എൻ ബാലഗോപാൽ – ധനകാര്യം, ട്രഷറി, ഓഡിറ്റ് തുടങ്ങിയവ

പ്രൊഫ ആർ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്‌സാം, എൻ സി സി, എ എസ് എ പി, സാമൂഹ്യനീതി

ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

എം വി ഗോവിന്ദൻ മാസ്റ്റർ – എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

അഡ്വ പിഎ മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം

പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപറേഷൻ

കെ രാധാകൃഷ്‌ണൻ – പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെൻററികാര്യം.
പി രാജീവ് – നിയമം, വ്യവസായം, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാൻറേഷൻ ഡയറക്‌ടറേറ്റ്

സജി ചെറിയാൻ – ഫിഷറീസ്, സാംസ്‌കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

വി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേർസ്, ഇൻഡസ്‌ട്രിയൽ ട്രൈബ്യൂണൽ

വി എൻ വാസവൻ – സഹകരണം, രജിസ്ട്രേഷൻ

വീണ ജോർജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

Related Topics

Share this story