Times Kerala

15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24, 25 തീയതികളില്‍; ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം

 
15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24, 25 തീയതികളില്‍; ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24, 25 തീയതികളില്‍ ചേരാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം ഇന്ന് ചാർന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുന്ദമംഗലം എം.എല്‍.എ. അഡ്വ. പി.ടി.എ. റഹീമിനെ പ്രൊടേം സ്പീക്കറാക്കാൻ ശിപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു.അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വ. ടി.എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കും. വി.കെ. രാമചന്ദ്രനെ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായും നിയമിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.പിയുമായ കെ.കെ. രാഗേഷിനെ നിയമിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തുടരും. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി മുന്‍ ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ ആര്‍. മോഹനെയും നിയമിച്ചു.

Related Topics

Share this story