Times Kerala

രണ്ടാം നമ്പറിൽ കെ. രാജൻ, വീണ ജോർജ്-20; മന്ത്രിമാർക്ക്​ ഔദ്യോഗിക വാഹനമായി

 
രണ്ടാം നമ്പറിൽ കെ. രാജൻ, വീണ ജോർജ്-20; മന്ത്രിമാർക്ക്​ ഔദ്യോഗിക വാഹനമായി

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള​ ഔദ്യോഗിക വാഹനങ്ങൾ തയ്യാറായി. 19 ഇന്നോവ ക്രിസ്​റ്റയും രണ്ട്​ ഇന്നോവയുമാണ് മന്ത്രിമാര്‍ക്ക്​ സജ്ജമാക്കിയത്​. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്​റ്റ തന്നെ നല്‍കാനാണ് ​ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡൽ. രണ്ടുപേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്​റ്റ വരുന്നമുറക്ക്​ ഇതും മാറ്റിനല്‍കും.

മന്ത്രിമാരും വാഹനത്തിന്റെ താൽ​ക്കാലിക നമ്പറും:

മുഖ്യമന്ത്രി-1

കെ. രാജൻ-2

റോഷി അഗസ്​റ്റിൻ-3

എ.കെ. ശശീന്ദ്രൻ-4

വി. ശിവൻകുട്ടി-5

കെ. രാധാകൃഷ്ണൻ-6

അഹമ്മദ് ദേവർകോവിൽ-7

എം.വി. ഗോവിന്ദൻ-8

ആൻറണി രാജു-9

കെ.എൻ. ബാലഗോപാൽ-10

പി. രാജീവ്-11

വി.എൻ. വാസവൻ-12

ജി.ആർ. അനിൽ-13

പി. പ്രസാദ്-14

കെ. കൃഷ്ണൻകുട്ടി-15

സജി ചെറിയാൻ-16

വി. അബ്​ദുറഹ്​മാൻ-81

ജെ. ചിഞ്ചുറാണി-22

ആർ. ബിന്ദു-19

മുഹമ്മദ് റിയാസ്-25

വീണ ജോർജ്-20

Related Topics

Share this story