Times Kerala

അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും, ജീവിതനിലവാരം ഉയര്‍ത്തും; മുഖ്യമന്ത്രി

 
അഞ്ച് വർഷം കൊണ്ട് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും, ജീവിതനിലവാരം ഉയര്‍ത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യപ്രതിജ്ഞചെയ്തു അധികാരമേറ്റ രണ്ടാം ഇടതു സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അ​ഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തിൽ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ​ഗാർഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.സാമൂഹിക മേഖലകകള്‍ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതല്‍ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും. ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികള്‍ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകല്‍,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒരാളേയും ഒഴിച്ചു നിർത്താത്ത വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുമെന്നും 25 വർഷം കൊണ്ട് കേരളത്തിൻ്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കൊപ്പമെത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Related Topics

Share this story