Times Kerala

പിണറായിക്ക്​ ആശംസകളുമായി കമൽഹാസൻ

 
പിണറായിക്ക്​ ആശംസകളുമായി കമൽഹാസൻ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്​ ആശംസകളുമായി നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസൻ. ‘പ്രിയ സഖാവ്​ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്​. സത്യസന്ധവും പ്രാപ്​തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിയുമെന്ന്​ തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ്​ പിണറായി വിജയൻ. അദ്ദേഹത്ത ഫോണിൽ വിളിച്ച്​ ആശംസകൾ നേർന്നിരുന്നു. വരും അഞ്ചുവർഷക്കാലം കേരളം കൂടുതൽ കരുത്തോടെ തിളങ്ങട്ടെ’ എന്നാണു ​ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചത്.

Related Topics

Share this story