Times Kerala

മൊബൈൽ ഫോൺ നഷ്ടമായോ? പേടിക്കണ്ട; അതിവേഗം കണ്ടെത്താം

 
മൊബൈൽ ഫോൺ നഷ്ടമായോ? പേടിക്കണ്ട; അതിവേഗം കണ്ടെത്താം

ന്യൂഡൽഹി: രാജ്യത്തു മൊബൈൽഫോൺ മോഷണം കൂടിവരുന്ന സാഹചര്യത്തിൽ ഐ.എം.ഇ.ഐ. നമ്പറുകളുടെ (ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയൽ നമ്പർ) പട്ടിക തയ്യാറാക്കാൻ കേന്ദ്ര ടെലികോംവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര ഉപകരണ ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ.) എന്ന പേരിലുള്ള പട്ടിക വൈകാതെ പുറത്തുവരും.

പട്ടിക പ്രാബല്യത്തിൽ വന്നാൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു പോയവർ ആദ്യം പോലീസിൽ പരാതി നല്കിയശേഷം സഹായനമ്പറിലൂടെ ടെലികോംവകുപ്പിനെ വിവരമറിയിക്കണം. ഒപ്പം, ഫോൺ മോഷ്ടിക്കപ്പെട്ടതിന്റെ തെളിവായി പോലീസിൽ നിന്നുള്ള റിപ്പോർട്ടും അപ്‍ലോഡ് ചെയ്യണം. തുടർന്ന് വകുപ്പ് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെ കരിമ്പട്ടികയിൽപ്പെടുത്തും. ഇതോടെ മോഷണംപോയ മൊബൈൽ ഫോണിൽ നിന്ന് ആശയവിനിമയം സാധ്യമാകില്ല.

വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായാണ് ഐ.എം.ഇ.ഐ. നമ്പറുകളെ പട്ടികയിലുൾപ്പെടുത്തുക. മോഷണം പോയതും നഷ്ടപ്പെട്ടവയുമായ മൊബൈലുകളുടെ ഐ.എം.ഇ.ഐ. നമ്പറുകളാണ് ’ബ്ലാക്ക്’ വിഭാഗത്തിലുണ്ടാവുക. യഥാർഥമാണെന്നു സ്ഥിരീകരിക്കാത്ത ഐ.എം.ഇ.ഐ. നമ്പറുകളാണ് ’ഗ്രേ’ വിഭാഗത്തിൽ. ഉപയോഗത്തിലുള്ളവയുടെ നമ്പറുകളാണ് ‘വെള്ള’യിലുണ്ടാവുക.

ഉപഭോക്താവിന്റെ കൈവശമുള്ള മൊബൈൽ ഫോണിൽ സിം കാർഡ് ഇടുന്നതോടെ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ സേവനദാതാവിനു ലഭ്യമാകുന്നുണ്ട്. രാജ്യത്തെ എല്ലാ മൊബൈൽസേവനദാതാക്കളും ഈ നമ്പറുകൾ കേന്ദ്ര രജിസ്ട്രിയിലേക്കു നൽകേണ്ടി വരും.

Related Topics

Share this story