Times Kerala

അമ്മയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു;ദുബായിൽ ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി

 
അമ്മയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നു;ദുബായിൽ ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി

ദുബായ്: ദുബായിൽ ക്രൂരമായ പീഡനത്തിനിരയായി മാതാവ് മരിച്ച കേസിൽ ഇന്ത്യൻ ദമ്പതിമാരുടെ വിചാരണ തുടങ്ങി.മകളെ ശരിയായി നോക്കുന്നില്ലെന്നാരോപിച്ചാണ് ഇന്ത്യൻ ദമ്പതിമാർ അമ്മയെ ഉപദ്രവിച്ചിരുന്നത്. അമ്മയെ പട്ടിണിക്കിട്ടിരുന്നതായും പലതരത്തിലുള്ള ശാരീരിക പീഡനങ്ങൾ ഇവർക്കേറ്റിരുന്നതായും തെളിഞ്ഞിട്ടുണ്ട്. അസ്ഥികളും വാരിയെല്ലും പൊട്ടി ആന്തരിക രക്തസ്രാവമുള്ള നിലയിൽ അയൽക്കാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ഇടത്തെ കണ്ണിനും ഗുരുതരമായ പരിക്കേൽപ്പിച്ചിരുന്നു.

മരണസമയത്ത് 29 കിലോഗ്രാം മാത്രമേ ഇവർക്ക് ഭാരമുണ്ടായിരുന്നുള്ളൂവെന്ന് പരിശോധിച്ച ഫൊറൻസിക് വിദഗ്‌ധൻ പറഞ്ഞു. ശരീരത്തിന്റെ പത്തുശതമാനം ഭാഗത്ത് പൊള്ളിച്ച പാടുമുണ്ടായിരുന്നു. പലതരം ഉപകരണങ്ങൾ കൊണ്ടുള്ള ഉപദ്രവമേറ്റ നിലയിലായിരുന്നു ഇവരുടെ ശരീരമെന്ന് ഡോക്ടർ വ്യക്തമാക്കി. കേസിന്റെ വാദം ജൂലായ് മൂന്നിലേക്ക് മാറ്റി.

Related Topics

Share this story