Times Kerala

”എന്തൊരു തോൽവി” ടി-20 ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവി വഴങ്ങി മാലി വനിതാ ക്രിക്കറ്റ് ടീം

 
”എന്തൊരു തോൽവി” ടി-20 ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവി വഴങ്ങി മാലി വനിതാ ക്രിക്കറ്റ് ടീം

ടി-20 ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തോൽവി വഴങ്ങി മാലി വനിതാ ക്രിക്കറ്റ് ടീം. 304 റൺസിനാണ് മാലി ഉഗാണ്ടയോട് പരാജയപ്പെട്ടത്. 314 റൺസെടുത്ത ഉഗാണ്ട ടി20യിൽ ഏറ്റവുമയർന്ന സ്കോർ കുറിച്ചതിനൊപ്പം ഏറ്റവും കൂടുതൽ റണ്ണുകൾക്ക് തോറ്റ ടീമെന്ന റെക്കോർഡ് മാലിയും സ്വന്തമാക്കി.നേരത്തെ, ഇതിനു മുൻപത്തെ കളിയിൽ റുവാണ്ടയ്ക്കെതിരെ ആറു റൺസിനു പുറത്തായ മാലി ടി-20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ സ്വന്തമാക്കിയിരുന്നു.

Related Topics

Share this story