Times Kerala

യു.എ.ഇയിൽ രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് വിസ പുതുക്കി നല്‍കും

 
യു.എ.ഇയിൽ രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് വിസ പുതുക്കി നല്‍കും

ദുബായ്: യു.എ.ഇയിൽ രക്ഷിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 18 വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്ക് വിസ പുതുക്കി നല്‍കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. തുടര്‍ച്ചയായി രണ്ടു വര്‍ഷത്തേക്കാണ് വിസ പുതുക്കി നല്‍കുക.

ഒരു വര്‍ഷം കാലാവധിയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി നല്‍കും. രക്ഷിതാക്കളുടെ സ്‌പോണ്‍്‌സര്‍ഷിപ്പിലുള്ള സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കും, 18 വയസ്സാകുന്നവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. 100 ദിര്‍ഹമാണ് ഫീസ്. സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബിരുദ സെര്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയത് ഇതോടൊപ്പം സമര്‍പ്പിക്കണം. രക്ഷിതാക്കള്‍ക്ക് ഇനി മുതല്‍ 5000 ദിര്‍ഹം ഡെപ്പോസിറ്റ് നല്‍കി ആണ്‍കുട്ടികളുടെ ആശ്രിത വിസക്കായി പ്രത്യേക അനുമതി തേടേണ്ട ആവശ്യമില്ല .

Related Topics

Share this story