Times Kerala

ചൂട് കൂടുന്നു; കുവൈത്തിൽ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിലും മാറ്റം

 
ചൂട് കൂടുന്നു; കുവൈത്തിൽ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിലും മാറ്റം

കുവൈത്ത് സിറ്റി: കുവൈത്തിൽ താപനില വീണ്ടും ഉയർന്നതോടെ ശുചീകരണ തൊഴിലാളികളുടെ ജോലി സമയത്തിൽ സർക്കാർ മാറ്റം വരുത്തി. പുലർച്ച മൂന്ന് മുതൽ ഉച്ചയ്ക്ക് പതിനൊന്ന് വരെയാണ് പുതുക്കിയ സമയക്രമം.

ലോകത്ത് സമീപകാലത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് രണ്ട് രാജ്യങ്ങളിൽ ഒന്ന് കുവൈത്താണ്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനിലയും കുവൈത്തിലാണ്. ഇവിടെ 52 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

വരും ദിവസങ്ങളിൽ താപനില 60 ഡിഗ്രി സെൽഷ്സിന് മുകളിൽ പോകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇതോടെയാണ് ശുചീകരണ തൊഴിലാളികളുടെ സമയക്രമത്തിലും കുവൈത്ത് സർക്കാർ മാറ്റം വരുത്തിയത്.

Related Topics

Share this story