Times Kerala

കാർഷിക വായ്പാ മോ​റ​ട്ടോ​റി​യം നീ​ട്ടി​യ​തി​ന് അ​നു​മ​തി ഇല്ല; റിസർവ് ബാങ്കിനെതിരേ കൃഷിമന്ത്രി

 
കാർഷിക വായ്പാ മോ​റ​ട്ടോ​റി​യം നീ​ട്ടി​യ​തി​ന് അ​നു​മ​തി ഇല്ല; റിസർവ് ബാങ്കിനെതിരേ കൃഷിമന്ത്രി

തിരുവനന്തപുരം: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31വരെ നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചതിനെതിരെ കേരളം. ആർബിഐയുടേത് ജനദ്രോഹനടപടിയെന്ന് കൃഷി മന്ത്രി പറഞ്ഞു. തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റെ നേ​രി​ട്ട് കാ​ണു​ക​യും ക​ത്ത് ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബാ​ങ്കേ​ഴ്സ് സ​മി​തി അം​ഗ​ങ്ങ​ളു​ടെ അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സംസ്ഥാന സർക്കാറിനും കർഷകർക്കും വലിയ തിരിച്ചടിയായിട്ടാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആർബിഐ അനുമതി നിഷേധിച്ചത്.  പ്രളയം കണക്കിലെടുത്ത് ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ​യാ​ണ് സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് ഇ​നി മു​ത​ൽ ജ​പ്തി​ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കാ​ൻ സാ​ധി​ക്കും. ഇത് കർഷകർക്ക് കൂടുതൽ തിരിച്ചടിയുണ്ടാക്കുമെന്ന് കണ്ടാണ് സർക്കാർ വിഷയത്തിൽ ഇടപെടുന്നത്. ആ‍ർബിഐയെ സർക്കാർ വീണ്ടും സമീപിച്ചേക്കും. എന്നാൽ ഇക്കാര്യത്തിൽ ഇളവ് കിട്ടുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ആ‍ർബിഐ തീരുമാനം മാറാതെ ബാങ്കുകൾക്ക് ജപ്തി നടപടിയിൽ നിന്ന് പിന്മാറാനും സാധിക്കില്ല.

Related Topics

Share this story