Times Kerala

എംജി ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂലൈ ഒൻപതിന്

 
എംജി ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂലൈ ഒൻപതിന്

മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴി ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റിന് ജൂലൈ അഞ്ചുമുതൽ ഏഴു വരെ പുതുതായി ഓപ്ഷൻ നൽകാം. ജൂലൈ ഏഴിന് വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെയുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.

ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ‘അക്കൗണ്ട് ക്രിയേഷൻ’ എന്ന ലിങ്കിലൂടെ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം. അപേക്ഷകന്റെ പിന്നീടുള്ള ആവശ്യങ്ങൾക്കായി പുതിയ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിക്കാം. ലോഗിൻ ചെയ്തശേഷം അപേക്ഷകന് നേരത്തെ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. പുതുതായി ഓപ്ഷനുകൾ നൽകാം.

മുമ്പ് അപേക്ഷ നൽകാത്തവർക്ക് പുതുതായി ഫീസടച്ച് സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്നവർ പുതുതായി ഓപ്ഷൻ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. വിവിധ കോളേജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ ജൂലൈ അഞ്ചിന് പ്രസിദ്ധീകരിക്കും.

മുൻ അലോട്ട്മെന്റുകളിലും മാനേജ്മെന്റ്/കമ്മ്യൂണിറ്റി മെറിറ്റ്/സ്പോർട്സ്/കൾച്ചറൽ പി.ഡി. ക്വാട്ടകളിലേക്ക് സ്ഥിരപ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ വീണ്ടും ഓപ്ഷനുകൾ നൽകുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ പുതുതായി അലോട്മെന്റ് ലഭിക്കുന്ന ഓപ്ഷൻ നിർബന്ധമായും സ്വീകരിക്കണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും.

Related Topics

Share this story