Times Kerala

റോമലു ലുക്കാക്കു മാഞ്ചസ്റ്റര്‍ വിടുമെന്ന് റിപോർട്ടുകൾ

 
റോമലു ലുക്കാക്കു മാഞ്ചസ്റ്റര്‍ വിടുമെന്ന് റിപോർട്ടുകൾ

ലണ്ടന്‍: ബെല്‍ജിയം സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമെന്ന് റിപോർട്ടുകൾ .ദി സണ്ണാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തുവിട്ടത്.
ലുക്കാക്കു ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്കു ചേക്കേറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിറം മങ്ങിയ ലുക്കാക്കുവിനെ ഒഴിവാക്കുമെന്ന തരത്തില്‍ നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമുള്ള യുണൈറ്റഡില്‍ ലുക്കാക്കുവിനെ നിലനിര്‍ത്താന്‍ ക്ലബ്ബ് ശ്രമിച്ചെങ്കിലും തനിക്ക് തുടരാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് ലുക്കാക്കു സ്വീകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Related Topics

Share this story