Times Kerala

ഡേകെയര്‍ സെന്ററുകളുടേയും പ്ലേ സ്‌കൂളിന്‍റെയും പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണം നടത്താൻ സര്‍ക്കാർ

 
ഡേകെയര്‍ സെന്ററുകളുടേയും പ്ലേ സ്‌കൂളിന്‍റെയും പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണം നടത്താൻ സര്‍ക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററുകള്‍, പ്ലേ സ്‌കൂളുകള്‍ മുതലായവയുടെ പ്രവര്‍ത്തനത്തിന് നിയമ നിര്‍മ്മാണം നടത്താൻ സര്‍ക്കാർ. ഇതുമായിബന്ധപ്പെട്ട് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. പ്രീ സ്‌കൂളുകളുടെ പ്രവര്‍ത്തനവും വിദ്യാഭ്യാസവും മികച്ചതാക്കുന്നതിനായി നിയമ നിര്‍മ്മാണം ആവശ്യമാണ്. ഇതിന്റെ ആദ്യ പടിയായാണ് വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശപ്രകാരം ഇങ്ങനെയൊരു ശില്‍പശാല സംഘടിപ്പിച്ചത്.

6 മാസം മുതല്‍ 6 വയസു വരെയുള്ള കുട്ടികളുമായി ഇടപെടുന്ന ക്രഷ്, പ്ലേ സ്‌കൂള്‍, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയ പേരുകളില്‍ സ്ഥാപനങ്ങളുടെ വലിയ വ്യാപനമുണ്ട്. കുട്ടികളുടെ അവകാശ ലംഘനം ഉണ്ടാകാതിരിക്കാന്‍ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കണോ എന്ന കാര്യവും ശില്‍പശാല ചര്‍ച്ചചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം വീണ്ടും ശില്‍പശാല സംഘടിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Related Topics

Share this story