Times Kerala

പരിക്ക് വിട്ടൊഴിയാതെ ടീം ഇന്ത്യ; ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്

 
പരിക്ക് വിട്ടൊഴിയാതെ ടീം ഇന്ത്യ; ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്ക്

സതാംപ്ടണ്‍: പരിക്ക് വിട്ടൊഴിയാതെ ടീം ഇന്ത്യ. ധവാന് പിന്നാലെ വീണ്ടും ഭീഷണിയായി ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് പരിക്ക് . ശനിയാഴ്ച അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി നടന്ന പരീശീലനത്തിനിടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്കേൽക്കുകയായിരുന്നു.

പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. കാല്‍വിരലിന് കടുത്ത വേദന അനുഭവപ്പെട്ട വിജയ് ശങ്കര്‍ പിന്നീട് പരിശീലനം മതിയാക്കി. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങളൊന്നും ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story