Times Kerala

രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ മൊബൈലില്‍ കളിച്ച് രാഹുല്‍ ഗാന്ധി; വിവാദം

 
രാഷ്ട്രപതി പ്രസംഗിക്കുമ്പോള്‍ മൊബൈലില്‍ കളിച്ച് രാഹുല്‍ ഗാന്ധി; വിവാദം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ ബ്രൗസ് ചെയ്തും സെല്‍ഫിയെടുത്തും സമയം ചെലവഴിച്ചത് വിവാദത്തില്‍. ഒരു മണിക്കൂര്‍ നീണ്ട രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ 24 മിനിറ്റ് രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന തിരക്കിലായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനിടെ സോണിയ ഗാന്ധിയോട് സംസാരിച്ചും രാഹുല്‍ സമയം ചെലവിട്ടു. രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയും യു.പി.എ ചെയര്‍പേഴ്സനുമായ സോണിയ ഗാന്ധി പ്രസംഗം ശ്രദ്ധിക്കുകയും ബെഞ്ചിന്‍ അടിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ പ്രധാന നേട്ടങ്ങള്‍ രാഷ്ട്രപതി സംസാരിക്കുന്നതിനിടില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന്റെ ഫോട്ടോകള്‍ നോക്കുകയും ഇരുപത് മിനിറ്റോളം സോണിയാഗാന്ധിയോട് സംസാരിക്കുകയുമായിരുന്നു. രാം നാഥ് കോവിന്ദ് ഉറി സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും ബാലകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് പരാമര്‍ശിച്ചതിന് ശേഷം സഭ മുഴുവനും കരഘോഷം മുഴക്കിയപ്പോള്‍ രാഹുല്‍ ഗാന്ധി തറയില്‍ തന്നെ നോക്കുകയായിരുന്നു.

Related Topics

Share this story