Times Kerala

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച്‌ ലോകത്ത് എവിടെയാം വിളിക്കാം ; പുതിയ ഫീച്ചറുമായി ട്രൂ കോളര്‍

 
ഇന്‍റര്‍നെറ്റ് ഉപയോഗിച്ച്‌ ലോകത്ത് എവിടെയാം വിളിക്കാം ; പുതിയ ഫീച്ചറുമായി ട്രൂ കോളര്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡി ആപ്പാണ് ട്രൂ കോളര്‍. ട്രൂകോളര്‍ പുതിയ അപ്ഡേഷനുമായി രംഗത്ത് . ഇന്‍റര്‍നെറ്റ് ഉപയോഗിച്ച്‌ ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്.

വി.ഒ.ഐ.പി(വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം പ്രയോജനപ്പെടുത്താം . തുടക്കത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സംവിധാനം ലഭ്യമാക്കുക. ഐ.ഒ.എസ് പ്ലാറ്റ്ഫോമിലേക്ക് വൈകാതെ തന്നെ ലഭ്യമാകും .ട്രൂകോളറിന്‍റെ ഉപയോക്താക്കളില്‍ 60 ശതമാനം ഇന്ത്യക്കാരാണ് .

Related Topics

Share this story