Times Kerala

ഒപ്പോ K1 സ്മാര്‍ട്ട് ഫോണിന് വൻ വിലക്കുറവ്

 
ഒപ്പോ K1 സ്മാര്‍ട്ട് ഫോണിന് വൻ വിലക്കുറവ്

ഓപ്പോയുടെ സെല്‍ഫി ഫോണ്‍ ആണ് ഒപ്പോ K1. 25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ ഫോണിന് വില കുറഞ്ഞിരിക്കുകയാണ്. 18,990 രൂപ ആയിരുന്നു ഫോണിന്റെ ആദ്യ വില. എന്നാല്‍ ഇപ്പോള്‍ ഫോണിന് 13,990 രൂപയാണ്. വലിയ വിലക്കുറവാണ് ഫോണിന് ഇപ്പോള്‍. എന്നാല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് ആക്സിസ് ബാങ്ക് നല്‍കുന്ന 10 ശതമാനം ക്യാഷ് ബാക്കില്‍ വാങ്ങുമ്ബോള്‍ ഫോണിന് വീണ്ടും വിലകുറയും. 1399 രൂപ ക്യാഷ്ബാക്ക് ആയി ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്ബോള്‍ ലഭിക്കും.

Related Topics

Share this story