Times Kerala

അസൂസിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

 
അസൂസിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

അസൂസിന്റെ ഏറ്റവും പുതിയ പ്രീമിയും സ്മാര്‍ട്ഫോണ്‍ ആയ അസൂസ് 6Z ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്ളിപ് ക്യാമറ ആണ് ഫോണിന്റെ ഏറ്റവും പുതിയ പ്രത്യേകത.

സെല്‍ഫിക്ക് വേണ്ടി പ്രത്യേക ക്യാമറ ഇതിനില്ല. പകരം ഏത് ദിശയിലേക്ക് തിരിക്കാന്‍ പറ്റുന്ന ക്യാമറ ആണ് ഫോണിനുള്ളത്. സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 6 സംരക്ഷണയോടെ എത്തുന്ന ഫോണിന് 5000 mAhന്റെ ബാറ്ററി ആണ് ഉള്ളത്. 48 + 13 മെഗാപിക്സലിന്റെ Sony IMX 586 ക്യാമറ ആണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് പൈയില്‍ ആണ് ഫോണ്‍ എത്തുന്നത്.

6/64,6/128, 8/256 എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 6 ജിബി റാമും 64 ജിബിന്റെര്ണല് സ്റ്റോറേജുമുള്ള ഫോണിന് 31999 രൂപയാണ് വില. 6/128-ന് 34999 രൂപയും, 8/256-ന് 3999 രൂപയാണ് വില വരുന്നത്. ഫ്ലിപ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന. ജൂണ്‍ 26 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്.

Related Topics

Share this story