Times Kerala

മുംബൈ ഇന്ത്യന്‍സ് താരം റാസിഖ് സലാമിന് ക്രിക്കറ്റില്‍ നിന്ന് വിലക്ക്

 
മുംബൈ ഇന്ത്യന്‍സ് താരം റാസിഖ് സലാമിന് ക്രിക്കറ്റില്‍ നിന്ന് വിലക്ക്

മുംബൈ : മുംബൈ ഇന്ത്യന്‍സ് യുവ താരം റാസിഖ് സലാമിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്ന് വിലക്കി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റിന്റെ പേരിലാണ് ബിസിസിഐ താരത്തെ വിലക്കിയത്. ഈ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ച താരമാണ് റാസിഖ്. രണ്ട് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീമില്‍ റാസിഖ് ഇടം നേടിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റിനെ തുടര്‍ന്ന്‍ ടീമില്‍ നിന്ന് താരത്തെ മാറ്റിയിരുന്നു.

Related Topics

Share this story