Times Kerala

29 പേര്‍ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു ; ഏഴു കുട്ടികൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു

 
29 പേര്‍ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞു ; ഏഴു കുട്ടികൾക്ക് വേണ്ടി തിരച്ചിൽ പുരോഗമിക്കുന്നു

ലഖ്നൗ: ലഖ്നൗവില്‍ ഒരു കുടുംബത്തിലെ 29 പേര്‍ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിഞ്ഞ് ഏഴു കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബരാബംകി ജില്ലയില്‍നിന്നുള്ള കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മന്‍സി(4),മനീഷ(4) സച്ചിന്‍(6) സണ്ണി(5),സജന്‍(8), സൗരഭ്(8),അമാന്‍(9) എന്നീ കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.എന്നാല്‍ അപകട കാരണം ഇതുവരെ അറിവായിട്ടില്ല .

വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രാത്രി മടങ്ങുകയായിരുന്നു കുടുംബം. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. ’29 യാത്രക്കാരുമായി സഞ്ചരിച്ച വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയെങ്കിലും ഏഴ് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.’- ലഖ്നൗ റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.കെ.ഭഗത് പറഞ്ഞു.

Related Topics

Share this story