Times Kerala

പു​തി​യ ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​ന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് രാ​ഷ്ട്ര​പ​തി

 
പു​തി​യ ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​ന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് രാ​ഷ്ട്ര​പ​തി

ന്യൂ​ഡ​ല്‍​ഹി: പു​തി​യ ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​ന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗത്തില്‍ ആഹ്വാനം ചെയ്തു . ക​ര്‍​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ്. സം​സ്ഥാ​ന കേ​ന്ദ്ര-​സ​ര്‍​ക്കാ​ര്‍ ബ​ന്ധം ശ​ക്ത​മാ​ക്കു​മെ​ന്നും രാ​ഷ്ട്ര​പ​തി വ്യക്തമാക്കി . പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​ഷ്‌​ട്ര​പ​തി രാം നാഥ്‌ കോവിന്ദ് .

വ്യ​ക്ത​മാ​യ ജ​ന​വി​ധി​യാ​ണ് 2019 ലെതെന്നും സ​ര്‍​ക്കാ​ര്‍ ഒ​പ്പ​മു​ണ്ടെ​ന്ന വി​ശ്വാ​സം ജ​ന​ങ്ങ​ള്‍​ക്കുണ്ടെന്നും 2014ല്‍ ​ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ തു​ട​ക്ക​മി​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​ണെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ജ​ന​ജീ​വി​തം സു​ഗ​മ​വും സു​ര​ക്ഷി​ത​മാ​ക്കു​ക​യാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മെ​ന്നു കോ​വി​ന്ദ് പ്രതികരിച്ചു . തെ​ര​ഞ്ഞെ​ടു​പ്പ് സ​ര്‍​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത വ​ര്‍​ധി​പ്പി​ച്ചു. സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​ദ്ദേ​ഹം പ്രത്യേകം അ​ഭി​ന​ന്ദി​ച്ചു.

ചി​കി​ത്സാ ചെ​ല​വ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും താ​ങ്ങാ​വു​ന്ന ത​ര​ത്തി​ലാ​ക്കും. ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ 26 ല​ക്ഷം നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ എ​ത്തി​ക്കും. വി​ദൂ​ര​മേ​ഖ​ല​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും മ​രു​ന്നു​ക​ളെ​ത്തി​ച്ച്‌ ന​ല്‍​കു​മെ​ന്നും ജ​വാ​ന്മാ​രു​ടെ മ​ക്ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പ് ഏ​ര്‍​പ്പെ​ടു​ത്തും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി നീ​ല​വി​പ്ല​വം കൊ​ണ്ടു​വ​രും. ആ​ദി​വാ​സി​ക്ഷേ​മം സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന​ല​ക്ഷ്യ​മാ​ണെ​ന്നും രാ​ഷ്‌​ട്ര​പ​തി പറഞ്ഞു .ക​ര്‍​ഷ​ക​ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​വാ​ന്‍ സര്‍ക്കാര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ 25 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പം ഉ​ണ്ടാ​കു​മെ​ന്നും അദ്ദേഹം വ്യക്തമാക്കി .13,000 കോ​ടി​യു​ടെ കാ​ര്‍​ഷി​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. 2022ന​കം ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കും.

ഭാരതം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ജ​ല​ക്ഷാ​മ​മാ​ണെ​ന്നും രാ​ഷ്ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​ല​സം​ര​ക്ഷ​ണം ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണ്. വ​രും ​ത​ല​മു​റ​യ്ക്കാ​യി ജ​ലം സം​ര​ക്ഷി​ക്കേ​ണ്ട​തുണ്ടെന്നും ഗ്രാ​മീ​ണ മേ​ഖ​ല ശാ​ക്തീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​സു​ര​ക്ഷ​യ്ക്കു സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കും. മു​ത്ത​ലാ​ക്ക് നി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചെര്‍ത്തു.ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ‘ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം’ സൂ​ക്തം രാ​ഷ്ട്ര​പ​തി പ്ര​സം​ഗ​ത്തി​ല്‍ ഉ​ദ്ധ​രി​ച്ചു. ഗു​രു​വി​ന്‍റെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് വെ​ളി​ച്ചം പകരുന്നുവെന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

Related Topics

Share this story