Times Kerala

ആർത്തവ വിരാമം സ്ത്രീകളിൽ മാത്രമല്ല.!!

 
ആർത്തവ വിരാമം സ്ത്രീകളിൽ മാത്രമല്ല.!!

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളിൽ ഏറെ പരാമർശിക്കപ്പെട്ട വിഷയമാണ് പുരുഷന്മാരിലെ ആർത്തവ വിരാമം. അതെ, സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും സമാന വിരാമം സംഭവിക്കും.45 വയസ്സിനു ശേഷം സ്ത്രീകളിൽ ആർത്തവം നിലക്കുന്ന അവസ്ഥയെയാണ് ആർത്തവവിരാമം അഥവാ ‘മെനോപോസ്’ എന്ന് പറയുന്നത്. എന്നാൽ പുരുഷന്മാരിൽ സമാനമായ പ്രതിഭാസത്തെ ‘ആൻഡ്രോപോസ്’ ( Andropause ) എന്ന് വിശേഷിപ്പിക്കുന്നു.

സ്ത്രീകളിൽ സംഭവിക്കുന്നതുപോലെയല്ല പുരുഷന്മാരിൽ. പക്ഷെ സ്ത്രീകളെപ്പോലെ പുരുഷന്മാരിലും ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നു.
എന്താണ് ആൻഡ്രോപോസ്?

പുരുഷ സെക്സ് ഹോർമോണായ ടെസ് റ്റൊസ്റ്റിറോണിന്റെ ഉൽപാദനം 40 വയസിനു ശേഷം ക്രമേണ കുറഞ്ഞുവരും. ഈ അവസ്ഥ ലൈംഗികതയിൽ ഉള്ള താല്പര്യം കുറച്ചേക്കും. ചിലരിൽ ഈ പ്രവണത 30 വയസ്സിൽ തന്നെ കാണാം. ആരോഗ്യവാന്മാരായ പുരുഷന്മാരിൽ പോലും 55 വയസ്സാവുമ്പോഴേക്കും ഈ ഹോർമോണിന്റെ ഉല്പാദനം കുറയുന്നു.ഈ അവസ്ഥയാണ് ആൻഡ്രോപോസ്.

അമിത മദ്യപാനം, പൊണ്ണത്തടി, പുകവലി, രക്ത സമ്മർദം, മരുന്നുകളുടെ അമിതമായ ഉപയോഗം, പോഷകാഹാരക്കുറവ്, തലച്ചോറിന്റെ ചില കുഴപ്പങ്ങൾ, വ്യായാമക്കുറവ്, രക്തസഞ്ചാരക്കുറവ്, മാനസിക പിരിമുറുക്കങ്ങൾ തുടങ്ങിയവ വിരാമത്തിന് കാരണമാകുന്നു.

നല്ല വ്യായാമവും ഭക്ഷണ ക്രമങ്ങളും പിന്തുടർന്നാൽ ഇതിനെ മറികടക്കാം. ടെസ് റ്റൊസ്റ്റിറോൺ ഹോർമോൺ ചികിത്സയാണ് മറ്റൊരു പരിഹാരം. ഗുളിക രൂപത്തിലും ഇഞ്ചക്ഷനായും തൊലിക്കടിയിൽ ഇംപ്ലാന്റായും ഹോർമോൺ ലഭ്യമാണ്. നിരവധി പാർശ്വഫലങ്ങൾ ഉള്ളതിനാൽ വിദഗ്ധ ഡോക്ടർമാരുമായി ചർച്ച ചെയ്ത ശേഷമേ ഹോർമോൺ ചികിത്സ നടത്താവൂ.

Related Topics

Share this story