Times Kerala

ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചുകൊടുത്ത യുവതിക്ക് എട്ടിന്റെ പണി.!!

 
ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചുകൊടുത്ത യുവതിക്ക് എട്ടിന്റെ പണി.!!

ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം ഭര്‍തൃമാതാവിന് അയച്ചുകൊടുത്ത സംഭവത്തില്‍ ഭാര്യയ്ക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു. യുഎഇയില്‍ നടന്ന സംഭവത്തില്‍ ഏഷ്യക്കാരിയായ യുവതി ഭര്‍ത്താവിന്റെ മൊബൈല്‍ സംഭാഷണം രേഖപ്പെടുത്തി ഭര്‍ത്താവിന്റെ മാതാവിന് അയച്ചുകൊടുത്ത കേസ് പരാമര്‍ശിച്ചാണ് യുഎഇയിലെ നിയമ വിദഗ്ധര്‍ ഇക്കാര്യം പറഞ്ഞത്.

യുഎഇയില്‍ ടെലിഫോണ്‍ സംസാരം റെക്കോര്‍ഡ് ചെയ്താല്‍ ഒന്നര ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും 6 മാസം വരെ തടവും ലഭിക്കാമെന്നാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കിയത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും മൊബൈല്‍ വിളി പോലും റെക്കോര്‍ഡ് ചെയ്യുന്നത് കുറ്റമാണ്. കേസുകളുടെയോ മറ്റ് ആവശ്യത്തിനോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്.

വ്യക്തിയുടെ അനുമതിയോടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് തെറ്റില്ല. സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമായി കാണുന്ന കേസിന്റെ പരിധിയില്‍ സംഭാഷണം ചോര്‍ത്തുക, സംഭാഷണങ്ങള്‍ രേഖപ്പെടുത്തുക, പ്രചരിപ്പിക്കുക, ദൃശ്യ, ശ്രാവ്യ ശകലങ്ങള്‍ കൈമാറ്റം ചെയ്യുക തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് യുഎഇ അഭിഭാഷക സമിതി തലവന്‍ അറിയിച്ചു.

Related Topics

Share this story