Times Kerala

ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

 
ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

മുംബൈ : ക്ഷേത്രത്തില്‍ പ്രവേശിച്ച എട്ടു വയസുകാരനായ ദളിത് ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ചുട്ടുപൊള്ളുന്ന ടൈലില്‍ ഇരുത്തി പൊള്ളിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ആര്‍വിയിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് പരിസരത്ത് ദളിത് ബാലനെ കണ്ട പ്രദേശവാസികള്‍ കുട്ടിയെ ഓടിച്ചിട്ട് പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയ നഗ്നനനാക്കിയ ശേഷം ചുട്ടുപൊള്ളുന്ന ടൈല്‍ കഷ്ണത്തില്‍ ബലം പ്രയോഗിച്ച്‌ പിടിച്ചിരുത്തുകയായിരുന്നു. പിന്‍ഭാഗം മുഴുവനായി പൊള്ളിയ കുട്ടി വാര്‍ധ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാര്‍ധയില്‍ 45 ഡിഗ്രിയാണ് നിലവിലെ ചൂട്. ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനായി ക്ഷേത്രത്തില്‍ കയറിയപ്പോള്‍ മദ്യപിച്ചെത്തിയ ആളുകള്‍ കെട്ടിയിട്ട് പൊള്ളിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. ഉപദ്രവിക്കരുതെന്ന് കുട്ടി കരഞ്ഞു പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് എസ്.സി, എസ്.ടി അട്രോസിറ്റി ആക്റ്റ് പ്രകാരവും പോക്സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Topics

Share this story