Times Kerala

അപരിചിതനായ ‘കോടീശ്വരന്‍’ വാഗ്ദാനം ചെയ്ത പണത്തിനായി അടുത്ത കൂട്ടുകാരിയെ കൗമാരക്കാരി കൊലപ്പെടുത്തി

 
അപരിചിതനായ ‘കോടീശ്വരന്‍’ വാഗ്ദാനം ചെയ്ത പണത്തിനായി അടുത്ത കൂട്ടുകാരിയെ കൗമാരക്കാരി കൊലപ്പെടുത്തി

ലൊസാഞ്ചലസ് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട അപരിചിതനായ ‘കോടീശ്വരന്‍’ വാഗ്ദാനം ചെയ്ത പണത്തിനായി അടുത്ത കൂട്ടുകാരിയെ കൗമാരക്കാരി കൊലപ്പെടുത്തി . ലൊസാഞ്ചലസിലെ അലാസ്‌കയിലാണ് സംഭവം നടന്നത്. കൊലയാളിയുടെ അടുത്ത സുഹൃത്ത് കൂടിയായ സിന്തിയ ഹോഫ്മാനാണു ക്രൂരകൃത്യത്തിന് ഇരയായത്. മരിച്ച സിന്തിയ ഹോഫ്മാന്റെ അടുത്ത സുഹൃത്ത് ഡെനാലി ബെര്‍മറിന്‍ ക്രൂരമായാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയക്കാനും അപരിചിതന്‍ നിര്‍ദേശിച്ചിരുന്നു. അലാസ്‌കയില്‍ നിന്നുള്ള പതിനെട്ടുകാരി ഡെനാലി ബെര്‍മറിനെ ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്നയാളാണ് കൃത്യം നിര്‍വഹിക്കാന്‍ ഏല്‍പ്പിച്ചത്. 21കാരനായ സ്‌കില്‍മില്ലര്‍ ഇന്ത്യാന സ്വദേശിയാണ്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണു പരിചയപ്പെട്ടത്. ബെര്‍മര്‍ കൃത്യനിര്‍വഹണത്തിനായി നാലു പേരുടെ സഹായവും തേടിയിരുന്നു.

Related Topics

Share this story