Times Kerala

ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അന്വേഷണം പുരോഗിക്കുന്നുവെന്നും മുംബൈ പൊലീസ്

 
ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അന്വേഷണം പുരോഗിക്കുന്നുവെന്നും മുംബൈ പൊലീസ്

മുംബൈ : ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസെടുത്തെന്നും അന്വേഷണം പുരോഗിക്കുന്നുവെന്നും മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേസ് അന്വേഷിക്കുന്ന മുംബൈയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയിരുന്നു. എസ്‌ഐ റാങ്കിലുള്ള രണ്ട് പേരാണ് എത്തിയത്. ഓഷിവാര സ്റ്റേഷനില്‍ നിന്നുള്ള വിനായക് ജാദവ്, ദയാനന്ദ് പവാര്‍ എന്നിവരാണ് എത്തിയത്. ഇവര്‍ കണ്ണൂര്‍ എസ്പിയുമായി കൂടിക്കാഴ്ച നടത്തി.
എഫ്.ഐ.ആര്‍ മുംബൈ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളിയാഴ്ച അന്ധേരി കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയെടുത്തുകഴിഞ്ഞാല്‍ ഓഷിവാര പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും.

Related Topics

Share this story