Times Kerala

മാവേലിക്കരയിൽ കൊലചെയ്യപ്പെട്ട പൊലീസുകാരി സൗമ്യയുടെ സംസ്കാരം ഇന്ന്

 
മാവേലിക്കരയിൽ കൊലചെയ്യപ്പെട്ട പൊലീസുകാരി സൗമ്യയുടെ സംസ്കാരം ഇന്ന്

ആലപ്പുഴ: മാവേലിക്കരയിൽ കൊലചെയ്യപ്പെട്ട പൊലീസുകാരി സൗമ്യയുടെ സംസ്കാരം ഇന്ന്. രാവിലെ ഒമ്പത് മണിയോടെ  വള്ളിക്കുന്നം പൊലീസ് സ്റ്റേഷനില്‍ സൗമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.  10 മണിയോടെ മൃതദേഹം വിലാപയാത്രയായി കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.  11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

കേസിലെ പ്രതി അജാസിന്‍റെ പോസ്റ്റ്മോർട്ട നടപടികളും ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്പാകരനെ പൊലീസുകാരനായ അജാസ് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രതി അജാസ് ഇന്നലെ വൈകീട്ടോടെ  മരിച്ചു.

Related Topics

Share this story