Times Kerala

മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ഏജന്‍റുമാരുടെ മ‍ർദ്ദനം

 
മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ഏജന്‍റുമാരുടെ മ‍ർദ്ദനം

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് തൊഴിൽ ഏജന്‍റുമാരുടെ മ‍ർദ്ദനം. കുറഞ്ഞ കൂലിയ്ക്ക് പണിയെടുക്കാൻ തയ്യാറാകാതിരുന്നവരെയാണ് മർദ്ദിച്ചത്.

ഹെൽപ്പർക്ക് 600 രൂപ, മൈക്കാടിന് 650, മേസണ് 800 രൂപ. പത്ത് ദിവസം മുമ്പാണ് മൂവാറ്റുപുഴയിലെ വിവിധ ഇടങ്ങളിൽ കൂലി വെട്ടികുറച്ചുകൊണ്ടുള്ള ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോൺട്രാക്ടർ അസോസിയേഷന്‍റെതാണ് തീരുമാനം.

എന്നാൽ, സ്ഥിരം കിട്ടുന്നതിൽ നിന്ന് 150 രൂപ കുറച്ചുള്ള കൂലിയ്ക്ക് പണിയെടുക്കാൻ തൊഴിലാളികൾ തയ്യാറായില്ല. ഇതോടെ പ്രതിഷേധിച്ചവരെ ഏജന്‍റുമാർ മർ‍ദ്ദിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതോടെ ബോർഡുകൾ അപ്രത്യക്ഷമായി. എന്നാൽ, മർദ്ദിച്ചവരെ കസ്റ്റഡിയിലെടുത്തില്ല.

Related Topics

Share this story