Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് ജയം

 
ലോകകപ്പ് ക്രിക്കറ്റ് : ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് ജയം

ബർമിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് ജയം. അവസാന ഓവർ വരെ ആവേശം നീണ്ട് നിന്ന് മത്സരത്തിൽ ന്യൂസിലൻഡ് വിജയം സ്വന്തമാക്കുകയായിരുന്നു. 242 റൺസ് വിജയകഷ്യം അവർ 3 ബോൾ ബാക്കി നിൽക്കെ ആണ് വിജയം സ്വന്തമാക്കിയത്. കെയിൻ വില്യംസൺ ആണ് ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചത്.

ടോസ് നേടിയ ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴ മൂലം 49 ഓവറാക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക നിശ്‌ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 48.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. കെയിൻ വില്യംസണും, കോളിൻ ഡി ഗ്രാൻഡ്ഹോം(60) ആറാം വിക്കെറ്റ് കൂട്ട്കെട്ടാണ് ന്യൂസിലൻഡിനെ വിജയത്തിൽ എത്തിക്കാത്തത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 91 റൻസ് നേടി. കെയിൻ വില്യംസൺ സെഞ്ചുറി നേടി. 138 പന്തിൽ നിന്ന് 106 റൺസാണ് അദ്ദേഹം നേടിയത്.

ന്യൂസിലൻഡ് ബൗളിങ്ങിന് മുന്നിൽ പിടിച്ചു നില്ക്കാൻ വളരെ ബുദ്ധിമുട്ടിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് വളരെ ദയനീയമായിരുന്നു. റാസി വാൻ ഡെർ ഡുസെൻ(67), ഹാഷിം അംലയും(55), എന്നിവർ മാത്രമാണ് കളിച്ചത്. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗൂസൺ മൂന്ന് വിക്കറ്റ് നേടി.

Related Topics

Share this story