Times Kerala

മാർക്കോണി മത്തായിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

 
മാർക്കോണി മത്തായിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മാർക്കോണി മത്തായി. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആത്മീയയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. അന്ന എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 11-ന് പ്രദർശനത്തിന് എത്തും. ജയറാം ആണ് ചിത്രത്തിലെ മറ്റൊരു നായകൻ. ആത്മിയ ആണ് നായിക. സനൽ കളത്തിൽ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. മല്ലിക സുകുമാരൻ, ജോയ് മാത്യു, സുധീർ കരമന, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

പ്രേമചന്ദ്രന്‍ എംജിയാണ് ചിത്രം നിർമിക്കുന്നത്. ബി കെ ഹരിനാരായണനും അനില്‍ പനച്ചൂരാനും എം ജയചന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story