Times Kerala

സർക്കാർ ജീവനക്കാരുടെ ശമ്പളം ജൂലായ് മുതൽ ട്രഷറിയിലൂടെ

 
സർക്കാർ ജീവനക്കാരുടെ ശമ്പളം ജൂലായ് മുതൽ ട്രഷറിയിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതൽ ട്രഷറിവഴി മാത്രം. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് നിർദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്രഷറികളിൽ പണം ഉറപ്പാക്കാനാണിത്. മാസം 2500 കോടിരൂപ ശമ്പളമായി നൽകുന്നതിൽ ജീവനക്കാർ പിൻവലിക്കാത്ത പണം സർക്കാരിന് പ്രയോജനപ്പെടും.

മാസത്തിന്റെ ആദ്യദിവസങ്ങളിൽ ശമ്പളം പിൻവലിക്കാതെ ട്രഷറിയിൽ സൂക്ഷിക്കുന്നവർക്ക് പ്രത്യേക പലിശനിരക്ക് ഏർപ്പെടുത്താനും ആലോചനയുണ്ട്. ജീവനക്കാർക്ക് ചെക്കുവഴി ട്രഷറിയിൽനിന്ന് പണം പിൻവലിക്കാം.

Related Topics

Share this story