Nature

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്:തെലുങ്കാനയിൽ നാടിനെ നടുക്കി ഒന്‍പത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തി. 28കാരനായ പ്രവീണ്‍ എന്ന യുവാവാണ് പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത കാട്ടിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഗുരുതരമായ രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല പ്രതിക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ത്തി പ്രദേശത്ത് വ്യാപക പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ യുവാവ് എടുത്തുകൊണ്ട് പോയാണ് ഉപദ്രവിച്ചത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ബഹളംവച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ വലിച്ചെറിഞ്ഞശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാർ സാഹസികമായി പിടികൂടുകയായിരുന്നു..

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.