Times Kerala

പാർലമെൻററി രാഷ്ട്രീയത്തോട് തല്ക്കാലികമായി യാത്ര പറഞ്ഞ് സുമിത്ര മഹാജൻ

 
പാർലമെൻററി രാഷ്ട്രീയത്തോട് തല്ക്കാലികമായി യാത്ര പറഞ്ഞ് സുമിത്ര മഹാജൻ

ന്യൂഡൽഹി: പാർലമെൻററി രാഷ്ട്രീയത്തോട് തല്ക്കാലികമായി യാത്ര പറഞ്ഞ് മുൻ ലോസ്കഭ സ്പീക്കർ സുമിത്ര മഹാജൻ. ലോക്സഭയെ നയിച്ച രണ്ടാമത്തെ വനിത സ്പീക്ക‍ർ. ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായ വനിത. പരിധികൾ ലംഘിക്കുന്ന പാർലമെൻറംഗങ്ങളെ ശാസിക്കുന്ന കാർക്കശ്യക്കാരി. എട്ട് തവണ ഇൻഡോറിൽ നിന്ന് വിജയിച്ച സുമിത്ര മഹാജൻ 99ലെ വാജ്പേയ് മന്ത്രിസഭയിലെ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സുമിത്ര മഹാജൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിലാണ്.

Related Topics

Share this story