Times Kerala

നാൻ പെറ്റ മകനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

 
നാൻ പെറ്റ മകനിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിൻ്റെ ജീവിതം പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഐശ്വര്യയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. അരുന്ധതി എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ, ഇന്ദ്രൻസ്, സിദ്ധാർഥ്‌ ശിവ, മുത്തുമണി, സീമ ജി നായർ എന്നിവരാണ് പ്രധാന താരങ്ങൾ.സജി. എസ്. പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനോൺ ആണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 21-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story